Categories: KARNATAKATOP NEWS

സംസ്ഥാനത്ത് അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ ലഭിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി പറഞ്ഞു.

ഇതുവരെ പെയ്ത മസാഹായിൽ സംസ്ഥാനത്തുടനീളം 81,589 ഹെക്ടറിലെ വിളകൾ നശിച്ചു. 67 പേർ മരിച്ചു. 66 കേസുകളിലായി 3.29 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുമായും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും വിളകൾക്കും വീടുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. 13 ജില്ലകളിലാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. സർവേ പൂർത്തിയാക്കിയ ശേഷം കർഷകർക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയുടെ തെക്ക്, വടക്കൻ ഉൾപ്രദേശങ്ങൾ, മലനാട്, സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ അധികമഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം ജൂൺ 1 മുതൽ ഓഗസ്റ്റ് 16 വരെ 700.6 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

TAGS: KARNATAKA | RAIN
SUMMARY: Heavy rain to lash in karnataka over next four weeks

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

7 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

8 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

9 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago