ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ ലഭിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി പറഞ്ഞു.
ഇതുവരെ പെയ്ത മസാഹായിൽ സംസ്ഥാനത്തുടനീളം 81,589 ഹെക്ടറിലെ വിളകൾ നശിച്ചു. 67 പേർ മരിച്ചു. 66 കേസുകളിലായി 3.29 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുമായും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും വിളകൾക്കും വീടുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. 13 ജില്ലകളിലാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. സർവേ പൂർത്തിയാക്കിയ ശേഷം കർഷകർക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയുടെ തെക്ക്, വടക്കൻ ഉൾപ്രദേശങ്ങൾ, മലനാട്, സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ അധികമഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം ജൂൺ 1 മുതൽ ഓഗസ്റ്റ് 16 വരെ 700.6 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
TAGS: KARNATAKA | RAIN
SUMMARY: Heavy rain to lash in karnataka over next four weeks
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…