ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ട സാഹചര്യത്തിൽ കർണാടകയിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. നഗരത്തിലെ ശരാശരി താപനില 20.6 ഡിഗ്രി സെൽഷ്യസ് ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ചത്തെ കൂടിയ താപനില 24.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.9 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന്
കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. ഉത്തര കന്നഡ, ചിക്കമഗളൂരു, ചാമരാജനഗർ, ഉഡുപ്പി, ബെളഗാവി, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, ശിവമോഗ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ ചൊവ്വ വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും വടക്കൻ ഉൾപ്രദേശങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കെ.എസ്.എൻ.ഡി.എം.സി പറഞ്ഞു.
TAGS: RAIN | KARNATAKA
SUMMARY: Rainfall likely in Bengaluru, south-interior parts of Karnataka over next 2 days
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…