ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി. പരുക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിനും, താമസിപ്പിക്കുന്നതിനും വേണ്ടി ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദാസറഹള്ളി, ബെംഗളൂരു ഈസ്റ്റ്, വെസ്റ്റ് സോണുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക.
ഇതിനായുള്ള വർക്ക് ഓർഡർ ഇതിനകം നൽകിയിട്ടുണ്ടെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽക്കർ വികാസ് പറഞ്ഞു. നിലവിലുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾക്ക് പുറമെയാണ് പുതിയ സംരക്ഷണ കേന്ദ്രങ്ങൾ തുറക്കുന്നത്.
TAGS: BENGALURU | BBMP
SUMMARY: BBMP to start first animal rescue centre in state
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…