Categories: KERALATOP NEWS

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്നലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ ലഭിക്കുകയാണെങ്കിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ അവധി നൽകിയിട്ടുണ്ട്. കാസറഗോഡ്, തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ട്യൂഷൻ സെന്ററുകൾ, അങ്കണവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഫെംഗൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു. ഇന്ന് വടക്കൻ കേരളം – കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബർ 04 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരള തീരത്ത് കർണാടക തീരങ്ങളിലും ഇന്നും ലക്ഷദ്വീപ് പ്രദേശത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ അതാത് തീരങ്ങളിൽ മണിക്കൂറിൽ 35 തൊട്ട് 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്.
<BR>
TAGS : HEAVY RAIN KERALA
SUMMARY : It will rain in the state today, orange alert has been announced in various districts, holiday for educational institutes in four districts

Savre Digital

Recent Posts

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

7 minutes ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

39 minutes ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

1 hour ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

2 hours ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

2 hours ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

2 hours ago