തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചിക്കുന്നു. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടും നല്‍കി.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ലക്ഷദ്വീപ് തീര മേഖലകളിലും ശക്തമായ തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
<BR>
TAGS : RAIN UPDATES
SUMMARY : Heavy rain likely in the state today. Orange alert in two districts today
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണി മുതൽ…
ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5…
ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കര്‍ എന്ന 40 കാരിയാണ്…
ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ്…
ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച…