ബെംഗളൂരു: 2024-25 അധ്യയന വർഷത്തേക്ക് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ എംബിഎ, എംസിഎ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷാ ഫീസും മറ്റ് സർവകലാശാലാ ഫീസും ഒഴികെ, അപേക്ഷാ ഫീസും അഡ്മിഷൻ ഫീസും ഉൾപ്പെടെ 5,135 രൂപയായി ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുണ്ട്.
ഇതിന് പുറമെ എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സയൻസ്) കോഴ്‌സിന് 3,000, എംസിഎയ്ക്ക് 6,000, എംബിഎയ്ക്ക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) 1,000 രൂപയും യൂസർ ഫീസായി അടക്കണം.
ഇതോടെ സർക്കാർ ഡിഗ്രി കോളേജുകളിൽ എംബിഎ, എംസിഎ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ യൂണിവേഴ്സിറ്റി ഫീസ് ഒഴികെ 6,135 മുതൽ 11,135 വരെ ഫീസ് അധികമായി അടയ്‌ക്കേണ്ടി വരും.
അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ അധികാരപരിധിയിലുള്ള എൻജിനീയറിങ് കോളേജുകളിലെ എംസിഎ, എംബിഎ കോഴ്‌സുകളുടെ ഫീസ് വർധിപ്പിക്കാതെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളിലെ കോഴ്‌സുകൾക്ക് മാത്രം ഫീസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു.
TAGS: KARNATAKA | FEES HIKE
SUMMARY: Fees for MCA and MBA courses in Government First Grade Colleges hiked
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…