Categories: KARNATAKATOP NEWS

സംസ്ഥാനത്ത് ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ ഐസ്ക്രീമുകളിൽ ക്രീമി ടെക്സ്ചർ നൽകുന്നതിനായി ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രാദേശിക ഐസ്ക്രീം കടകൾ, ഐസ് കാൻഡി, കൂൾ ഡ്രിങ്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നടന്ന പരിശോധനയെ തുടർന്നാണിത്. ഇവയിൽ പകുതിയോളം വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും എഫ്ഡിഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരിശോധന നടത്തിയ മൊത്തം 220 കടകളിൽ 97 കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മറ്റുള്ളവയ്ക്ക് ശരിയായ സംഭരണ ​​സാഹചര്യങ്ങൾ പാലിക്കാത്തതിന് മുന്നറിയിപ്പ് നൽകിയതായും എഫ്ഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു. ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നുണ്ടെന്നും, മനുഷ്യ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ഫോസ്ഫോറിക് ആസിഡ് കൂൾ ഡ്രിങ്കുകളിൽ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, രുചിയും നിറവും വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത പഞ്ചസാരയ്ക്ക് പകരം സാക്കറിൻ, അനുവദനീയമല്ലാത്ത ഡൈകൾ തുടങ്ങിയ ദോഷകരമായ അഡിറ്റീവുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. വില്പനക്കാരിൽ നിന്നും പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വേനൽക്കാലം ആരംഭിക്കുകയും ഐസ്ക്രീമിനും സോഫ്റ്റ് ഡ്രിങ്കുകൾക്കുമുള്ള ആവശ്യം വർധിക്കുകയും ചെയ്തതോടെയാണ് ഇത്തരം യുണിറ്റുകളിൽ പരിശോധന ആരംഭിച്ചതെന്ന് എഫ്ഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA | ICE CREAM
SUMMARY: Detergent powder in ice creams to create creamy texture, FDA flags local units in Karnataka

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

4 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

4 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

5 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

6 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

6 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

7 hours ago