Categories: KARNATAKATOP NEWS

സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും. ബിയർ വില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെയാണിത്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും. ഓഗസ്റ്റ് 29-ന് പ്രീമിയം, സെമി പ്രീമിയം മദ്യത്തിൻ്റെ വില കുറച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിയറിൻ്റെ വില പരിഷ്കരിക്കുന്നത്. 2023ലെ വാർഷിക ബജറ്റിൽ ഇന്ത്യൻ നിർമിത മദ്യത്തിന് (ഐഎംഎൽ) 20 ശതമാനവും ബിയറിന് 10 ശതമാനവും വില വർധിപ്പിച്ചിരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ബിയറിൻ്റെ എക്സൈസ് തീരുവ 10 ശതമാനം വർധിപ്പിച്ചിരുന്നു. അടുത്തിടെ മദ്യത്തിൻ്റെ വില കുറച്ചപ്പോൾ ബിയറിൻ്റെ വില വർധിപ്പിച്ച് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇത് അനുസരിച്ച്, ഒരു ബോട്ടിലിന് 10 മുതൽ 20 രൂപ വരെ വില വർധിപ്പിക്കും. പുതിയ വിലവിവരപട്ടിക ഉടൻ പുറത്തുവിടുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.  ബൂം സ്‌ട്രോങ് ബിയറിൻ്റെ വില 163 രൂപയിൽ നിന്ന് 172-175 രൂപയായി ഉയരാൻ സാധ്യതയുണ്ട്. ബഡ്‌വെയ്‌സർ മാഗ്നം 213 രൂപയിൽ നിന്ന് 230 രൂപയായും, ബഡ്‌വെയ്‌സർ പ്രീമിയം 200 രൂപയിൽ നിന്ന് 215 രൂപയായും കിംഗ്‌ഫിഷർ പ്രീമിയം 168 രൂപയിൽ നിന്ന് 180 രൂപയായും, കിംഗ്ഫിഷർ സ്റ്റോം 177 രൂപയിൽ നിന്ന് 187 രൂപയായും, കിംഗ്ഫിഷർ സ്ട്രോങ്ങ് 168 രൂപയിൽ നിന്ന് 180 രൂപയായും കിംഗ്ഫിഷർ അൾട്രാ 199 രൂപയിൽ നിന്ന് 220 രൂപയായും വർധിച്ചേക്കും.

TAGS: BENGALURU | PRICE HIKE
SUMMARY: Beer price likely to go up by October in state

Savre Digital

Recent Posts

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

3 minutes ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

8 minutes ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

53 minutes ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

2 hours ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

2 hours ago

‘അമ്മ’ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…

3 hours ago