ബെംഗളൂരു: സംസ്ഥാനത്ത് 2024-25 അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടത്താനൊരുങ്ങി സർക്കാർ. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഓപ്പൺ ബുക്ക് പരീക്ഷകൾ ആരംഭിക്കുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വർഷം മുതൽ സിബിഎസ്ഇ (സെൻട്രൽ കരിക്കുലം) സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രായോഗിക ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്തുന്നതിന് പദ്ധതികളുണ്ട്. മൂല്യനിർണ്ണയ സമീപനത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
ഇതിനോടകം ഓരോ വിഷയത്തിനും 25 മാർക്കിൻ്റെ ചോദ്യപേപ്പർ തയ്യാറാക്കാൻ ഹൈസ്കൂൾ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓപ്പൺ ബുക്ക് പരീക്ഷകൾ എളുപ്പമാണെങ്കിലും, വിദ്യാർഥികൾക്ക് അവരുടെ പാഠപുസ്തകത്തെ കുറിച്ച് വ്യക്തമായി അറിയാമെങ്കിൽ മാത്രമേ പരീക്ഷ വിജയിക്കാൻ സാധിക്കുള്ളുവെന്ന് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃഷ്ണാജി എസ്. കാരിച്ചണ്ണവര പറഞ്ഞു.
ജൂൺ മാസത്തോടെ പൈലറ്റ് ടെസ്റ്റിനായുള്ള പദ്ധതി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പ് അതോറിറ്റി അംഗീകരിച്ച സ്റ്റഡി മെറ്റീരിയലുകൾ മാത്രമേ പരീക്ഷാ സമയത്ത് അനുവദിക്കൂ. ഇഷ്ടമുള്ളവ പരീക്ഷ ഹാളിലേക്ക് കൊണ്ടുവരാനുള്ള അനുവാദം നിയന്ത്രിത രീതിയിൽ ഉണ്ടാകില്ല. സ്വന്തന്ത്ര രീതിയിൽ നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷയിൽ വിദ്യാർഥികൾക്ക് പ്രസക്തമെന്ന് തോന്നുന്ന ഏത് മെറ്റീരിയലും കൊണ്ടുവരാം.
ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. ചോദ്യത്തില്‍നിന്ന് സ്റ്റഡി മെറ്റീരിയലുകൾ വായിച്ച് മനസ്സിലാക്കി അതിലെ വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം ഉത്തരങ്ങൾ കണ്ടെത്തി എഴുതണം. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണിത്. ഒരേ ചോദ്യത്തിന് ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായ രീതിയിൽ ഉത്തരം എഴുതാം.
വിദ്യാർഥികളുടെ നിരീക്ഷണം പരിശോധിക്കുകയാണ് ലക്ഷ്യം. അധ്യാപകർക്കും, ഒരു ഓപ്പൺ ബുക്ക് പരീക്ഷ ചോദ്യകടലാസ് സജ്ജീകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന വലിയ പരിഷ്കാരങ്ങളുടെ ആദ്യ ചവിട്ടുപടിയാണ് ഓപ്പൺ ബുക്ക് പരീക്ഷ.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…