Categories: KERALATOP NEWS

സംസ്ഥാനത്ത് കനത്ത മഴ തുടരും, അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. തീവ്രമഴയ്ക്ക് സാധ്യത തുടരുന്നതിനാല്‍ ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന്  ഓറഞ്ച് അലര്‍ട്ട് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷാ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലില്‍ത്തന്നെ മധ്യപടിഞ്ഞാറന്‍ ഭാഗത്ത് 19-ന് മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ തീവ്രമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഓറഞ്ച് മുന്നറിയിപ്പാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളതീരത്ത് 75 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ ഡാമുകൾ തുറന്നേക്കും.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Heavy rain will continue in the state, orange alert in five districts today

Savre Digital

Recent Posts

റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധ: നാല് വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു:ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് കഴിഞ്ഞദിവസം…

3 minutes ago

നിയമസഭ വർഷകാല സമ്മേളനം ഇന്നു തുടങ്ങും

ബെംഗളൂരു : 12 ദിവസം നീണ്ടുനിൽക്കുന്ന കർണാടക നിയമസഭ, നിയമ നിര്‍മാണ കൗണ്‍സില്‍ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ദേവദാസി…

23 minutes ago

ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…

9 hours ago

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

9 hours ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

10 hours ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

11 hours ago