Categories: KARNATAKATOP NEWS

സംസ്ഥാനത്ത് ഡെങ്കിപ്പനി പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവും വലിയ ഡെങ്കിപ്പനി വ്യാപനമാണ് സംസ്ഥാനം നേരിടുന്നത്. നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഡെങ്കിപ്പനി കേസുകൾ 24,000 കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

പ്രതിരോധ നടപടികൾ കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാത്ത വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, കെട്ടിടനിർമാണ സൈറ്റുകൾ എന്നിവയ്ക്ക് പിഴ ഏർപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 24,500 ഡെങ്ക്യു കേസുകളാണ് ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 നേക്കാൾ 5000 കേസുകളുടെ വർധനയാണ് ഇത്.

കൂടുതൽപേരിലേക്ക് രോ​ഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കൊതുകുകൾ പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത വീടുകൾക്ക് ​ഗ്രാമപ്ര​ദേശത്ത് 200 രൂപയും നഗരങ്ങളിൽ 400 രൂപയും പിഴ നൽകണം.

പൂച്ചട്ടികളിലും ബക്കറ്റുകളിലും പരിസരപ്ര​ദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കുറ്റകരമാണ്. ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, മാളുകൾ, ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ​ഗ്രാമപ്രദേശത്ത് 500 രൂപയും ​നഗരങ്ങളിൽ 1000 രൂപയുമാണ് പിഴ. വെള്ളം കെട്ടിനിൽക്കുന്ന കെട്ടിടനിർമാണ സ്ഥലങ്ങളിൽ ​ഗ്രാമപ്രദേശത്ത് 1000 രൂപയും നഹരങ്ങളിൽ 2000 രൂപയുമാണ് പിഴ.

 

TAGS: KARNATAKA | DENGUE FEVER
SUMMARY: Amid Spike In Cases, Dengue Declared As Epidemic Disease By Karnataka Government

Savre Digital

Recent Posts

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

17 minutes ago

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ  ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…

29 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

59 minutes ago

ദീപ്തി കുടുംബസംഗമം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…

1 hour ago

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

2 hours ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

2 hours ago