ബെംഗളൂരു: സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. നവംബർ 20ന് മദ്യഷോപ്പുകള്‍ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്ഡെ പറഞ്ഞു.
എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്സൈസ്, പോലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
TAGS: KARNATAKA | LIQUOR SALE BAN
SUMMARY: Karnataka liquor sellers to shut shops on November 20
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ സർവകാല…
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ…
തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ്…