ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും പാക്കേറ്റിലെ ലേബലിൽ കന്നഡയിൽ വിവരങ്ങൾ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ രാജ്യോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മിക്കുന്ന ചരക്കുകളുടേയും സാധനങ്ങളുടേയും പാക്കറ്റില്‍ നിലവിൽ ഇംഗ്ലിഷ് ഭാഷയാണുള്ളത്. എന്നാൽ ഇനിമുതല്‍ ഇവയിലെല്ലാം കന്നഡയിലും വിവരങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ദിവസേന കന്നഡ ഭാഷ ഉപയോഗിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ഭാഷയ്ക്കായി അന്തരീക്ഷമൊരുക്കുമെന്നും ഇത് ഭാഷയ്ക്ക് നല്‍ക്കുന്ന ആദരവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
TAGS: KARNATAKA | KANNADA
SUMMARY: Kannada to be made mandatory on labels of state made products
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…