Categories: KARNATAKATOP NEWS

സംസ്ഥാനത്ത് പാൽ വില വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിച്ചേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നന്ദിനി പാലിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചത്. വില വർധന നടപ്പാക്കിയപ്പോൾ ഓരോ പാക്കിലും 50 മില്ലി  പാൽ അധികമായി ചേർത്തിരുന്നു. എന്നാൽ നിലവിലുള്ള വില ക്ഷീരകർഷകർക്ക് സഹായകരമാകുന്നില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ചൂണ്ടിക്കാട്ടി.

പാലിന്റെ വില വീണ്ടും കൂട്ടണമെന്ന് ആവശ്യപ്പെട്ട് കെഎംഎഫ് അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിലവർധനവിൽ നിന്നുള്ള മുഴുവൻ തുകയും കർഷകർക്ക് നേരിട്ട് നൽകാനാണ് കെഎംഎഫ് തീരുമാനിച്ചിരിക്കുന്നത്.

ഓരോ പാക്കറ്റിലും പാലിൻ്റെ അളവ് കൂടുന്നതിന് ആനുപാതികമായാണ് വില വർധനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ലിറ്ററിന് 2 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഓരോ 500 മില്ലി, 1,000 മില്ലി പാക്കറ്റുകളിലും 50 മില്ലി അധികമായി ലഭിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനു മുമ്പ് 2023 ജൂലൈയിലാണ് കെഎംഎഫ് നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചിരുന്നത്.

TAGS: KARNATAKA | PRICE HIKE
SUMMARY: Milk Price in state likely to go up soon

 

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

4 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

4 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

5 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

6 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

7 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

7 hours ago