ബെംഗളൂരു: കർണാടകയിൽ പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു പുതിയ ടൂറിസം നയം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. ക്ഷേത്ര ടൂറിസം, സാഹസിക (adventure) ടൂറിസം, വിനോദസഞ്ചാരം, ഇക്കോ ടൂറിസം, വിദ്യാഭ്യാസ, കാർഷിക ടൂറിസം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായാണ് നയം നടപ്പാക്കുക. എല്ലാ മേഖലയ്ക്കും പുതിയ നയത്തിൽ പ്രാധാന്യം ലഭിക്കുമെന്നും പാട്ടീൽ പറഞ്ഞു.
കർണാടകൈയിൽ 320 കിലോമീറ്റർ തീരപ്രദേശമുണ്ട്. ഈ മേഖലയിൽ 40 നോഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തീരപ്രദേശ മേഖലയും വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ക്ഷേത്ര ടൂറിസത്തിന് ലഭ്യമായ സൗകര്യങ്ങളെയും സംഭാവനകളെയും മികച്ച രീതിയിൽ ഉപയോഗിക്കും. സംസ്ഥാനത്ത് ക്ഷേത്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TOURISM
SUMMARY: Karnataka to come out with a new tourism policy soon, says Minister H K Patil
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…