ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വീണ്ടും വർധിച്ചേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2025-26ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മദ്യത്തിന്റെ വില പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് നികുതി വരുമാനം 36,500 കോടി രൂപയായിരുന്നുവെന്നും അടുത്ത വര്‍ഷം 40,000 കോടിരൂപയാണ് ഈയിനത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ബിയര്‍ വില വർധിപ്പിച്ചിരുന്നു. ജനുവരി 20 മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വര്‍ധനവ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വില വര്‍ധന പ്രാബല്യത്തിലായതോടെ നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയായിട്ടുണ്ട്. 230 രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് 240 രൂപയാണ് നൽകേണ്ടത്. വില കൂടുന്നതോടെ ബിയര്‍ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന ആശങ്കയിലാണ് മദ്യവില്‍പ്പനക്കാരെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്ഡെ നേരത്തെ പറഞ്ഞിരുന്നു.
TAGS: KARNATAKA | PRICE HIKE
SUMMARY: Premium Liquor Brands In Karnataka To Cost More, Govt Plans Excise Slab Revision
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…