ബെംഗളൂരു: സംസ്ഥാനത്ത് ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി. ചിക്കമഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെ മേൽനോട്ടത്തിലായിരുന്നു കീഴടങ്ങൽ നടന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുൾപ്പെടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള മാവോയിസ്റ്റുകളാണ് ജില്ലാ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങിയത്.
കീഴടങ്ങിയ ആറ് പേരിൽ നാല് പേർ കർണാടക സ്വദേശികളാണ്. മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി. മറ്റ് രണ്ട് പേർ, കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത് എന്നിവരാണ് മറ്റുള്ളവർ. ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നുള്ള വസന്ത് എട്ട് കേസുകളും കേരളത്തിൽ നിന്നുള്ള ജിഷയ്‌ക്ക് 17 കേസുകളും ഉണ്ട്. ആറ് പേർക്കും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻഐഎ) കീഴിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
TAGS: KARNATAKA | NAXALITES
SUMMARY: Six Naxals to surrender before Karnataka state govt in Bengaluru
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…