ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉടൻ യാഥാർഥ്യമാകും. തുമകുരുവിലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന് 50 ഏക്കർ സ്ഥലം അനുവദിച്ചിട്ടുള്ളത്. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ജില്ലയുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പദ്ധതി ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനനൽകും. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് സംസ്ഥാനത്തെ ഏക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്പ്‌മെന്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. മൈസൂരുവിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ക്രിക്കറ്റ് അസോസിയേഷൻ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനും ഭൂമിനൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CRICKET STADIUM
SUMMARY: After Bengaluru, Tumakuru to have international cricket stadium
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…