Categories: KERALATOP NEWS

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മുന്നറിയിപ്പ്, തൃശൂരും എറണാകുളത്തും ഓറഞ്ച് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂരും എറണാകുളത്തും ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം റായലസീമ മുതൽ കന്യാകുമാരി മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
<BR>
TAGS : LATEST NEWS | KERALA | RAIN
SUMMARY : Rain. Warning in 12 districts. Orange alert for Thrissur and Ernakulam, warning to avoid unnecessary travel

Savre Digital

Recent Posts

കേരളസമാജം നെലമംഗല വടംവലി മത്സരം; ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കൾ

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…

9 minutes ago

കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റുകൾകൂടി

ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി  അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…

46 minutes ago

ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…

1 hour ago

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…

1 hour ago

കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലയൊഴികെ എല്ലായിടത്തും ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

2 hours ago

കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…

2 hours ago