ബെംഗളൂരു: കര്‍ണാടകയിലുടനീമുള്ള പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്കില്‍ 5 ശതമാനം വരെ വര്‍ധനവ് വരുത്തിയേക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധനത്തിന്റേയും മറ്റും വിലക്കയറ്റം കണക്കിലെടുത്ത് ടോള്‍ നിരക്കുകളില്‍ പ്രതിവര്‍ഷം 3 മുതല്‍ 5 ശതമാനം വരെ വര്‍ധന വരുത്താന്‍ വ്യവസ്ഥയുണ്ടെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ 66 ടോള്‍ പ്ലാസകളില്‍ പുതുക്കിയ നിരക്കുകള്‍ ബാധകമാകും.
ബെംഗളൂരു-മൈസൂരു റൂട്ടിലെ കണിമിനികെ, ശേഷഗിരിഹള്ളി, ബെംഗളൂരു-തിരുപ്പതി റൂട്ടിലെ നംഗ്ലി, ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലെ ബാഗേപള്ളി, ബെംഗളൂരു എയര്‍പോര്‍ട്ട് റോഡിലെ സദഹള്ളി, ഹുലിഗുണ്ടെ, നല്ലൂര്‍ ദേവനഹള്ളി (സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ്) എന്നിവിടങ്ങളിലടക്കമുള്ള ടോള്‍ പ്ലാസകളില്‍ വര്‍ധനവ് ബാധകമായിരിക്കും. 58 ടോള്‍ പ്ലാസകളാണ് കര്‍ണാടകയിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 13,702 കോടി രൂപയാണ് സംസ്ഥാനത്ത് ടോള്‍ ഇനത്തില്‍ ഈടാക്കുന്നത്.
TAGS: KARNATAKA | TOLL FEE
SUMMARY: Toll fee likely to increase by 5 pc in state from April 1
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…