ബെംഗളൂരു: സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും ഇന്നത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒമ്പതാമത്തെ ബജറ്റും.
4 ലക്ഷം കോടി രൂപയുടെ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. ബിബിഎംപിയെ ഏഴ് കോർപ്പേറഷനുകളായി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ ബജറ്റിൽ ബെംഗളൂരു നഗരവികസനത്തിന് പ്രാധാന്യം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. മാർച്ച് 3 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി സുപ്രധാന ചർച്ചകൾ നടന്നിരുന്നു.
ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന 2 തുരങ്ക പദ്ധതികൾ, മെട്രോ മൂന്നാം ഘട്ടം, സർജാപുര സ്വിഫ്റ്റ് സിറ്റി, സ്കൈഡെക്ക് എന്നിവയുമായി ബന്ധപ്പെട്ടും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ കർണാടക മേഖലയ്ക്കും ഉച്ചഭക്ഷണതൊഴിലാളികൾക്കുമുള്ള വിഹിതം ഉയർത്താനും സാധ്യതയുണ്ട്. ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും.
<BR>
TAGS : KARNATAKA BUDGET 2025
SUMMARY : State budget today
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…