കോട്ടയം: കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരുക. പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകും. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും സജി പറഞ്ഞു.
മുന്നണികളിൽ നിന്ന് നേരത്തേ തന്നെ ക്ഷണം ലഭിച്ചിരുന്നതായി സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവച്ചതെന്നാണ് സജി നേരത്തേ പ്രതികരിച്ചിരുന്നത്.
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും അന്ന് സജി പറഞ്ഞിരുന്നു. സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ നേരത്തേ കോൺഗ്രസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പറഞ്ഞ് പരിഹരിക്കാമായിരുന്ന പ്രശ്നം ജോസഫ് ഗ്രൂപ്പ് വഷളാക്കിയെന്നാണ് കോൺഗ്രസ് വിമർശിച്ചത്. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തി. ഇക്കാര്യത്തിലെ അതൃപ്തി പിജെ ജോസഫിനെ കോൺഗ്രസ് അറിയിക്കുകയും ചെയ്‌തു. മുന്നണിയുടെ വിജയസാദ്ധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. എന്നാൽ, മുന്നണിയും പാർട്ടിയും തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ രാജി.
The post സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎയിലേക്ക്; പുതിയൊരു കേരള കോണ്‍ഗ്രസ് കൂടി appeared first on News Bengaluru.
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…