Categories: KERALATOP NEWS

സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി

കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു റദ്ദാക്കി എം.വി.ഡി. ആലപ്പുഴ ആർ.ടി.ഒ. എ.കെ. ദിലുവാണ് നടപടിയെടുത്തത്.

വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാല്‍ നന്നാക്കുന്നതിന് എം.വി.ഡി.യുടെ അനുമതി വാങ്ങണം. ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചില്‍ നടത്തിയ പരിശീലനത്തില്‍ സജുവിന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പരിഗണിച്ചാണ് ആർ.സി. റദ്ദാക്കുന്നത് ഒരു വർഷത്തേക്കു ചുരുക്കിയതെന്ന് ആർ.ടി.ഒ. പറഞ്ഞു.

ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും. ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സന്നദ്ധസേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ടു കഴിയുന്നവർക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്.

സജുവിന്റെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും. വീഡിയോ ചിത്രീകരിക്കുന്നതിനായി ടാറ്റ സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയതിനും അതുമായി റോഡിലിറങ്ങിയതിനുമാണ് സഞ്ജു ടെക്കിക്കെതിരേ നടപടി സ്വീകരിച്ചത്. സഞ്ജു ടെക്കിക്ക് പുറമെ, സുഹൃത്ത് സൂര്യനാരായണനും എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.


TAGS: SANJU TECHY| KERALA
SUMMARY: The registration of Sanju Techi’s vehicle was cancelled

Savre Digital

Recent Posts

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…

2 minutes ago

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…

11 minutes ago

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…

1 hour ago

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

9 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

9 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

9 hours ago