Categories: KERALATOP NEWS

സനല്‍കുമാര്‍ ശശിധരനെതിരേ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരേ രഹസ്യമൊഴി നൽകി പരാതി നൽകിയ നടി. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ച് നൽകിയ പരാതിയുടെ ഭാഗമായാണ് രഹസ്യമൊഴി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി മൊഴി നൽകിയത്.

സനൽകുമാർ നിലവിൽ അമേരിക്കയിലാണെന്നാണ് വിവരം. ഇയാൾക്കായി ലുക്ക് ഔട്ട് നേട്ടീസും സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ വിദേശത്തുനിന്ന് നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് വിവരം. ഇതിനായി അമേരിക്കൻ എംബസിയുമായി പോലീസ് ബന്ധപ്പെടുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.

2022 ല്‍ ഇതേ നടിയുടെ പരാതിയിൽ സനലിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.
<BR>
TAGS : SANAL KUMAR SASIDHARAN | DEFAMATION CASE
SUMMARY : The court recorded the secret statement of the actress against Sanalkumar Sasidharan

Savre Digital

Recent Posts

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

41 minutes ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

41 minutes ago

കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ്  അപേക്ഷകൾ  കൈമാറി

ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…

50 minutes ago

കര്‍ഷക സമരത്തിലെ വയോധികയ്ക്ക് അധിക്ഷേപം: കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…

1 hour ago

പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍…

1 hour ago

കേരളത്തിൽ നാല് ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി. ഇടുക്കി, കാസറഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി…

2 hours ago