മലപ്പുറം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് തറവാട്ടില്‍ എത്തി. കെപിസിസിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് സന്ദര്‍ശനം. മുസ്ലീം ലീഗ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണമാണ് സന്ദീപിന് നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തും.
യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങളെയും സന്ദീപ് വാര്യര്‍ കാണും. ഇന്നലെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടിയുമായി അസ്വാരസ്യത്തിലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സന്ദീപും നേതൃത്വവുമായുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. സിപിഎമ്മിലേക്ക് എത്തിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് സന്ദീപിന്റെ അപ്രതീക്ഷിതമായ കോണ്‍ഗ്രസ് പ്രവേശനം.
TAGS : SANDEEP VARIER
SUMMARY : Sandeep Warrier Panakkad; League leaders accepted
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…