കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് നടപടിയെടുത്തത്. രാവിലെ ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാൻ നീക്കമുണ്ട്.
ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയത്. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങളും യൂട്യൂബില്‍ ഷെയർ ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി രംഘത്തെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടെക്കി വ്ളോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചത്.
കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ സജ്ജീകരിക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കാരണം എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…