ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണ്.
സബർബൻ ട്രെയിനുകളുടെ മെയിന്റനൻസ് ഡിപ്പോ ദേവനഹള്ളിക്ക് സമീപമാണ് നിർമിക്കുന്നത്. ഇവിടെമാത്രം 17505 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയിൽ വലിയൊരളവ് അക്കേഷ്യാ മരങ്ങളാണ്. ഈ മരങ്ങൾ ചില പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നതിനാൽ മുറിച്ചു മാറ്റുന്നതിൽ വലിയ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്.
പദ്ധതിക്കായി ആകെ മുറിച്ചു മാറ്റുന്ന മരങ്ങളിൽ ഏതാണ്ട് 55 ശതമാനവും ഡിപ്പോ നിർമ്മാണത്തിനു വേണ്ടിയാണ്. ബാക്കി വരുന്ന 15,067 മരങ്ങളിൽ 13996 മരങ്ങളും ബിബിഎംപിയുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലത്താണുള്ളത്.
നഗരത്തിനു പുരത്ത് ഇതേ പ്രോജക്ടിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നിന്ന് 18596 മരങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. 1098 മരങ്ങൾ മുറിക്കാനുള്ള അനുമതി ബിബിഎംപി കൊടുത്തുകഴിഞ്ഞു. ഇതിന് പകരമായി 178 മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മരങ്ങൾ വെട്ടുന്നതിന് പകരമായി വനവൽക്കരണ പരിപാടി നടത്താനായി 8.07 കോടി രൂപ കെ-റൈഡ് നീക്കിവെച്ചിട്ടുണ്ട്. മരം മുറിക്കുന്നതിന് അനുമതി നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…