Categories: KERALATOP NEWS

സമരം കടുപ്പിച്ച്‌ ആശാവര്‍ക്കര്‍മാര്‍; സമരത്തിന്റെ അമ്പതാം നാള്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും

തിരുവനന്തപുരം: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.

സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് സമിതി ആരോപിച്ചു.
സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് ആശാവര്‍ക്കര്‍മാര്‍ കടന്നുപോകുന്നതെന്നും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് മാന്യമായ പരിഹാരം കണ്ട് സമരം തീര്‍ക്കാന്‍ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങിയിട്ട് 47 ദിവസം പൂര്‍ത്തിയാവുകയാണ്. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ന് കോട്ടയത്തും കോഴിക്കോട്ടും പ്രതിഷേധ പരിപാടികള്‍ നടക്കും.

TAGS : ASHA WORKERS
SUMMARY : ASHA workers intensify strike; will cut their hair and protest on the 50th day of the strike

Savre Digital

Recent Posts

ശബരിമല തീര്‍ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍; എന്‍ട്രി പോയിന്റുകളില്‍ ബുക്കു ചെയ്യാന്‍ സൗകര്യം

തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…

1 hour ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…

2 hours ago

കാർ നദിയിലേക്ക് മറിഞ്ഞ് കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു

ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…

2 hours ago

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…

3 hours ago

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമാണം ഉടൻ, അനുമതി ലഭിച്ചതായി മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…

4 hours ago

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

5 hours ago