കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നീറ്റിലിറക്കി. ഇന്ന് രാവിലെ 8.40 ന് കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി എന്നിവയാണ് നീറ്റിലിറക്കിയത്. അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന സോണാര്‍ സംവിധാനം ഉള്‍പ്പടെയുള്ള കപ്പലുകളാണ് (ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നാവിക സേനയ്ക്ക് കൊച്ചിന് ഷിപ്യാര്ഡ് നിര്‍മിച്ചു നല്‍കിയത്.
78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകള്‍ക്ക് പരമാവധി 25 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ശത്രു സാന്നിധ്യം തിരിച്ചറിയാന്‍ നൂതന റഡാര്‍ സിഗ്നലിങ് സംവിധാനമുള്ള സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ പൂര്‍ണമായും തദ്ദേശീയമായാണ് നിര്‍മിച്ചിട്ടുള്ളത്.
രണ്ട് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ നീറ്റിലിറക്കിയതോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള എട്ട് കപ്പലുകളില്‍ അഞ്ചെണ്ണം കൊച്ചിന് ഷിപ്യാര്ഡ് പൂര്‍ത്തികരിച്ചു. കഴിഞ്ഞ നവംബറില്‍ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍ എന്നിങ്ങനെ മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയിരുന്നു.
വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്, എവിഎസ്എം, എന്‍ എം, ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്, മുഖ്യതിഥി ആയിരുന്നു. അയല്‍രാജ്യങ്ങളിലെ സങ്കീര്‍ണമായ സാഹചര്യത്തില്‍ പ്രതിരോധരംഗത്തെ മുന്നേറ്റം സുപ്രധാനമാണെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ് പറഞ്ഞു. കൊച്ചിന് ഷിപ്യാര്ഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മധു എസ് നായര്‍, കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര്‍മാര്‍, ഇന്ത്യന്‍ നേവിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ലാസിഫിക്കേഷന്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
<BR>
TAGS : INDIAN NAVY
SUMMARY : Cochin Shipyard Ltd. has launched two more anti-submarine attack vessels built for the Navy.
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…