ബെംഗളൂരു: സമൂഹമാധ്യമമായ എക്‌സിൽ (പഴയ ട്വിറ്റർ) പാകിസ്താനെ അനുകൂലിച്ച് പോസ്റ്റ് ഇട്ട യുവാവ് അറസ്റ്റിൽ. കശ്മീർ സ്വദേശി ഫഹീം ഫിർദൂസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്. ബെംഗളൂരു ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിലെ (ബിഐഇസി) ജീവനക്കാരനാണ് ഇയാൾ.
പോസ്റ്റിൽ ഇന്ത്യയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. എല്ലാവരും പാകിസ്താനിലേക്ക് പോകണമെന്നും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കണമെന്നും ഖുറേഷി പോസ്റ്റിൽ എഴുതി. പോസ്റ്റ് പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ഖുറേഷി ബെംഗളൂരുവിലാണ് താമസിക്കുന്നത്. ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU UPDATES| ARREST
SUMMARY: Man arrested from bengaluru on sharing pro pak posts in x
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…