ബെംഗളൂരു: മൈസൂരുവിൽ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 10 പോലീസുകാർക്ക് പരുക്കേൽക്കുകയും, പോലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സുരേഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഉദയഗിരിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
TAGS: KARNATAKA
SUMMARY: Tension in Udayagiri police station limits in Mysuru over social media post
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…