സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതിനെയും പി. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ലെന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ആളുകള്‍ വർഗീയനിലപാട് തിരുത്തി മതേതരചേരിയിലേക്കു വരുമ്പോൾ അതു സ്വാഗതം ചെയ്യുകയാണു വേണ്ടത്.
പാലക്കാട്ട് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍. വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ടു വേണ്ട എന്നതാണ് യുഡിഎഫിന്‍റെ നിലപാട്. വർഗീയത ഉപേക്ഷിച്ച് ഒരു വ്യക്തി മതേതരചേരിയിലേക്കു വരുന്നതു സന്തോഷമാണ്. ബിജെപിക്കകത്തുള്ള ആശയപരമായ പ്രശ്നങ്ങള്‍മൂലമാണ് സന്ദീപ് പാർട്ടിവിട്ടത്. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കലല്ല സന്ദീപിന്‍റെ ലക്ഷ്യം.
സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് എത്തിയതിനെ ഏറ്റവും കൂടുതല്‍ വിമർശിക്കുന്നതു സിപിഎം ആണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന മന്ത്രി എം.ബി. രാജേഷ് സ്വയം പരിഹാസ്യനാവുകയാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് മതേതരപാർട്ടിയില്‍ ചേർന്നതില്‍ സിപിഎമ്മിന് എന്താണു പ്രശ്നമെന്നും രാഹുല്‍ ചോദിച്ചു.
TAGS : RAHUL MANKUTTATHIL
SUMMARY : The difference between Sarin and Sandeep Warrier is like an elephant and a rat: Rahul Mangkoothil
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…