Categories: KERALATOP NEWS

സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പരസ്യമായി ചോദ്യം ചെയ്ത കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കും. സിപിഐഎം സ്ഥാനാർത്ഥിയാവാൻ സരിൻ സമ്മതം മൂളിയെന്നാണ് വിവരം. സരിൻ ഇന്ന് രാവിലെ പാലക്കാട്ട് വിളിച്ചു ചേര്‍ക്കുന്ന വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചേക്കും.  സരിന്റെ നീക്കങ്ങളെ പിന്തുണക്കാൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് തീരുമാനമായിട്ടുണ്ട്. സരിനെ സ്ഥാനാർഥിയാക്കുന്നത് സി.പി.എമ്മിന് ഗുണകരമാകുമെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിച്ച ജില്ല സെക്രട്ടേറിയറ്റ് യോഗം രാത്രി ഏഴോടെയാണ് സമാപിച്ചത്. ജില്ല സെ​ക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അവൈയ്‍ലബ്ൾ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.

സരിൻ സിപിഐഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.

അതേസമയം സരിന്റേത് അച്ചട ലംഘനമെന്നാണ് കെപിസിസിയുടെ നിലപാട്. കെപിസിസി നേതൃത്വവും എഐസിസിയുമായുള്ള കൂടിയാലോചനയിലാണ് തീരുമാനം. സരിന്റെ നിലപാട് എഐസിസി തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കെപിസിസി വിലയിരുത്തി. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നുമാണ് കെപിസിസി വിലയിരുത്തല്‍.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു.

ഇതിനിടെ സരിനെ വിളിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടതായാണ് അറിയുന്നത്. സരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും പറഞ്ഞു. പി.വി. അൻവർ എം.എൽ.എ സരിനെ തിരുവില്വാമലയി​ലെ ബന്ധുവീട്ടിലെത്തി സന്ദർശിച്ചു.
<BR>
TAGS : P SARIN
SUMMARY : Sarin will contest as an independent from Palakkad Left; The decision may be announced today

 

Savre Digital

Recent Posts

32 സ്‌പെഷ്യല്‍ ട്രെയിനുകള്‍; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ്…

59 minutes ago

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു

തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…

1 hour ago

കുവൈത്തില്‍ എണ്ണക്കിണര്‍ അപകടം; രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…

2 hours ago

കോഴിക്കോട് പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…

3 hours ago

ഗഗന്‍യാന്‍ ദൗത്യം; ഐഎസ്‌ആര്‍ഒയുടെ പാരച്യൂട്ട് പരീക്ഷണം വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…

3 hours ago

ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ മാത്രം; ചൈനയില്‍ കൂറ്റൻ പാലം തകര്‍ന്നു വീണു

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…

4 hours ago