പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് നഗരസഭ ഉദ്യോഗസ്ഥർ റീൽസ് ചിത്രീകരിച്ചത്. ജോലി സമയത്താണ് ഇവർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
‘ദേവദൂതൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ..’ എന്ന ഗാനമാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ;‘താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍..’ എന്ന് തുടങ്ങുന്ന ഭാഗമാണ് ഇവർ റീൽസ് ചിത്രീകരിക്കാൻ ഉപയോഗിച്ചത്. തമാശയ്ക്ക് ഉദ്യോഗസ്ഥർ ചിത്രീകരിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടറി നടപടി എടുത്തത്. റീൽസ് ചിത്രീകരിച്ചത് ഓഫീസ് സമയത്താണെങ്കിൽ സർവീസ് ചട്ടപ്രകാരം ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.
<BR>
TAGS : REELS | THIRUVALLA
SUMMARY : Reels shot in government office; Notices were issued to eight officials
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍…
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട്…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…