ബെംഗളൂരു: സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിം സംവരണത്തിന് കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം. നിയമ ഭേദഗതിക്കാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. രണ്ട് കോടിയില്‍ താഴെയുള്ള കരാറുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുളള കരാറുകാര്‍ക്ക് 4 ശതമാനം സംവരണം നല്‍കാനാണ് തീരുമാനം.
നേരത്തെ പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സര്‍ക്കാരിന് നേരത്തെ നിവേദനം നല്‍കിയിരുന്നു. നിയമസഭയിലും ഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയിലും ഉപരിസഭയായ കൗണ്‍സിലിലും ഭേദഗതി പാസായാലേ തീരുമാനം നടപ്പിലാക്കാനാവൂ.
നടപ്പ് നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് നീക്കം. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം കാറ്റഗറി-II B എന്ന വിഭാഗത്തിൽ മുസ്‍ലിങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
TAGS: KARNATAKA | RESERVATION
SUMMARY: Cabinet Approves Amendment To KTPP Act For 4% Quota For Muslim Contractors
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…