ബെംഗളൂരു: സര്‍ജാപുര മലയാളി സമാജം ‘സര്‍ജാപൂരം -24’ ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ,29 തീയതികളിൽ സർജാപുര, സോംപുര റോയൽ ഗ്രാൻഡ് പാലസിൽ നടക്കുന്ന മെഗാ തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 90089 30240 എന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവാതിര മത്സരങ്ങളിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10000/- രൂപയും രണ്ടാം സമ്മാനമായി 7500/-, മൂന്നാം സമ്മാനമായി 5000/-, കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും, സെപ്റ്റംബർ 28 ന് മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചാണ് പരിപാടി.
28 ന് വൈകിട്ട് സമാജം അംഗങ്ങളുടെ ഫാഷൻ ഷോ- റിഥമിക് മൂവ്മെന്റ്സ്, വൈകിട്ട് 7 മുതൽ സുപ്രസിദ്ധ കാഥികൻ കല്ലട വിവി ജോസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം – കഥ : “സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി”, നൃത്തനൃത്യ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 29 ന് രാവിലെ മെഗാപൂക്കളം ഒരുക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. വിശിഷ്ടവ്യക്തികളെ ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങൾ, വിമുക്ത ഭടന്മാരെ ആദരിക്കൽ എന്നിവ നടക്കും. തുടര്‍ന്ന് സമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും
ഉച്ചക്ക് 11.30 മുതല്‍ ലോക പ്രശസ്തമായ വള്ളസദ്യ. വൈകിട്ട് അഞ്ചു മണി മുതൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത മ്യൂസിക് ബാൻഡ് കപ്പാച്ചി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഫ്യൂഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9945434787, 9986023499, 9886748672 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
<br>
TAGS : ONAM-2024
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…