Categories: KARNATAKATOP NEWS

സഹകരണ ബാങ്കുകളിലെ അഴിമതി; അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാർവഭൗമ സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്, ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് എസ്ഐടി വിശദമായി അന്വേഷിക്കും.

മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ എസ്ഐടി സംഘത്തോട് ആവശ്യപ്പെടുമെന്നും ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ഒരു സംഘം നിക്ഷേപകർ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാണുകയും നീതി ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തുവെന്ന് ശിവകുമാർ പറഞ്ഞു. മൂന്ന് ലക്ഷം നിക്ഷേപകരാണ് സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നത്. ഇവരിൽ 300-ഓളം പേർ ഇതിനോടകം മരണപ്പെട്ടു. ശേഷിക്കുന്നവർക്ക് നീതി നേടിക്കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Savre Digital

Recent Posts

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

43 minutes ago

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…

2 hours ago

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

3 hours ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

3 hours ago

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

4 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

4 hours ago