ബെംഗളൂരു: സഹപാഠികളായ ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ ദാസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ സുമിത് ആണ് പിടിയിലായത്.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംഭവസമയം സുമിത് മാത്രമാണ് വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്തതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീണ്ടത്. കുട്ടികളുടെ അമ്മ അനിത മൂന്നുവർഷം മുമ്പാണ് ഇയാളെ വിവാഹം ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാളാണ് സുമിത്. ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോൾ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത പറഞ്ഞു. സുമിത് ആണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് സുമിത്തിന് ഇഷ്ടമായിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Man who murdered stepdaughters arrested
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…