ബെംഗളൂരു: സഹപ്രവർത്തകയുടെ ലാപ്‌ടോപ്പ് കടംവാങ്ങി അതിലെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മടിക്കേരി സ്വദേശി ആഷിഷ് മൊന്നപ്പ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. ഹൊസൂരിലാണ് ഇയാളുടെ കുടുംബം ഏറെക്കാലമായി താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് ഇതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരോടൊപ്പം ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു.
ആഷിഷ് യുവതിയോട് കുറച്ച് ദിവസങ്ങൾക്കായി ലാപ്‌ടോപ്പ് കടം വാങ്ങിയിരുന്നു. എന്നാൽ നാല് മാസം കഴിഞ്ഞ് മാത്രമാണ് യുവതിക്ക് ലാപ്‌ടോപ്പ് തിരികെ ലഭിച്ചത്. ലാപ്‌ടോപ്പ് തിരികെ ലഭിച്ച ശേഷം, യുവതി അതിലെ ഫയലുകൾ പരിശോധിച്ചു. ഇതോടെ തന്റെയും മറ്റ് സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത നിലയിൽ കാണുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിച്ചില്ലെന്നും ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നും ആഷിഷ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | ARREST
SUMMARY: Bengaluru BCA graduate morphs photos of colleagues after borrowing laptop, uploads them on Telegram
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…