ബെംഗളൂരു: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സർക്കാർ സ്കൂൾ അധ്യാപകന് മർദനം. റായ്ച്ചൂരിലെ ആദർശ സർക്കാർ സ്‌കൂളിലെ അധ്യാപകനായ മെഹബൂബ് അലിയാണ് മർദനത്തിനിരയായത്. സ്കൂളിലെ വനിതാ ഗസ്റ്റ് അധ്യാപികയ്ക്കാണ് അലി അശ്ലീല സന്ദേശമയച്ചത്. അധ്യാപികയുടെ കുടുംബാംഗങ്ങളാണ് അലിയെ മർദിച്ചത്.
മെഹബൂബ് അലി തനിക്ക് അശ്ലീല സന്ദേശം അയക്കുന്നതായി അധ്യാപിക വീട്ടുകാരോട് പറഞ്ഞിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അലി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അധ്യാപിക പറഞ്ഞിരുന്നു. ഇതേതുടർന്ന്
അധ്യാപികയുടെ കുടുംബാംഗങ്ങൾ സ്കൂളിലേക്ക് എത്തി മെഹബൂബ് അലിയെ മർദിക്കുകയായിരുന്നു. അധ്യാപികയുടെ കാലു പിടിച്ച് ക്ഷമ ചോദിക്കാനും മേലാൽ തെറ്റ് ആവർത്തിക്കില്ലെന്ന് രേഖാമൂലം എഴുതിനൽകണമെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം.
ഇതിന് പുറമെ അധ്യാപിക പോലീസിലും വിദ്യാഭ്യാസ വകുപ്പിലും അലിക്കെതിരെ പരാതി നൽകി. ഇവരുടെ പരാതിയിൽ മെഹബൂബ് അലിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി.ബാഡിഗർ ഉത്തരവിറക്കി.
TAGS: KARNATAKA | TEACHER
SUMMARY: Teacher thrashed for sending inappropriate messages to woman colleague, suspended
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…