ഹരിപ്പാട് സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടൻ സഹോദരിയെ മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്.
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…