സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. അതേ സമയം രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയ വിവരം ഉച്ചയ്‌ക്ക് 12.30 നാണ് യാത്രക്കാരെ അധികൃതർ അറിയിച്ചത്.
ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് യാത്രക്കാരെ ഷാർജ, അബുദാബി വഴിയുള്ള വിമാനങ്ങളില്‍ കയറ്റി വിടാമെന്ന് അധികൃതർ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. താല്പര്യമില്ലാത്തവർക്ക് പണം മടക്കി നല്‍കാമെന്ന് അറിയിച്ച എയർ ഇന്ത്യ അധികൃതർ ദുബായിലേക്ക് പോകേണ്ടവർക്ക് ഡല്‍ഹി വഴിയുള്ള വിമാനം ഏർപ്പാടാക്കാം എന്നും അതു വരെ താമസ സൗകര്യം ഏർപ്പെടുത്താം എന്നും അറിയിക്കുകയും ചെയ്തു.
ഇതു കൂടാതെ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയത്തിലും അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 1.40 ന് അബുദാബിയില്‍ നിന്ന് പോകേണ്ട എയർ ഇന്ത്യ വിമാനം രാത്രി 8.50 മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
TAGS : AIR INDIA | KOCHI
SUMMARY : Technical failure; Air India has canceled the flight from Kochi to Dubai
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…