ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു. ഫണ്ട് വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും, ഇനിമുതൽ ഫണ്ട് വിതരണം സുതാര്യമായി നടക്കുമെന്നും വനിതാ ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
മാണ്ഡ്യയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീകളായ കുടുംബനാഥകൾക്ക് ഗൃഹ ലക്ഷ്മി പദ്ധതി പ്രകാരം 2,000 രൂപ പ്രതിമാസം ലഭിക്കും. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
പദ്ധതിക്ക് കീഴിൽ കഴിഞ്ഞ രണ്ട് മാസമായി പണം ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ചില സാങ്കേതിക തകരാർ കാരണം, ജൂൺ, ജൂലൈ മാസങ്ങളിൽ സർക്കാരിന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ കഴിഞ്ഞില്ല. എന്നാൽ ഇനിമുതൽ മുടക്കം വന്ന മാസങ്ങളിലെ പണമടക്കം അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | GRUHALAKSHMI SCHEME
SUMMARY: Minister says technical glitch resolved, Gruha Lakshmi scheme money transfer from today
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…