ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റീവ് ഹോം കെയർ മാസാന്ത്യ കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി എണ്ണൂറിൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഗിക്കും അവരുടെ കുടുംബത്തിനും ആശ്വാസവാഹകമാകുന്ന പാലിയേറ്റീവിന്റെ പ്രവർത്തനത്തെ തങ്ങൾ പ്രശംസിച്ചു.
ബെംഗളൂരു കെഎംസിസി ട്രഷറർ നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് സ്വാഗതം പറഞ്ഞു. നഴ്സസുമാരെയും, ആംബുലൻസ് ഡ്രൈവേഴ്സിനെയും ചടങ്ങിൽ ആദരിച്ചു. ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹജ്ജാജിമാർക്ക് യാത്രയപ്പ് നൽകി. മാസാന്ത്യ പാലിയേറ്റീവ് കളക്ഷനിൽ കൂടുതൽ ഫണ്ട് സ്വരൂപിച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ യഥാക്രമം ഇലക്ട്രോണിക് സിറ്റി ഫെയ്സ് ടു, ജയനഗർ, മുരുകേഷ്പാളയ ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം സാദിഖലി തങ്ങൾ നൽകി. അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു.
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…
ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …