ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. നാല് പേർക്കും സിറ്റി കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു. സിറ്റിംഗ്, മുൻ എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ടിന്റേതാണ് ഉത്തരവ്. കേസ് അന്വേഷിച്ച സിബിഐ നാല് പേർക്കെതിരെയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2003 മുതൽ 2006 വരെ വ്യാജ രേഖകൾ സൃഷ്ടിച്ച് എസ്ബിഎമ്മിനെ വഞ്ചിച്ചതാണ് കേസ്.
ഷെട്ടിക്ക് 5.25 ലക്ഷം രൂപയും, മറ്റൊരു പ്രതിയും ബാങ്ക് ജീവനക്കാരനുമായ എംടിവി റെഡ്ഡിക്ക് 7.75 ലക്ഷം രൂപയും പിഴ ചുമത്തി. സിബിഐയുടെ റിപ്പോർട്ട് പ്രകാരം, അന്നത്തെ ഭവന, മുസ്രായി മന്ത്രിയായിരുന്ന കൃഷ്ണയ്യ ഷെട്ടി, ഗാന്ധിനഗറിലെ എസ്‌ബിഎമ്മിൽ സ്‌പെഷ്യലൈസ്ഡ് പേഴ്‌സണൽ ബാങ്കിംഗ് ബ്രാഞ്ചിന്റെ അന്നത്തെ ചീഫ് മാനേജരുടെ സഹായത്തോടെ ശ്രീ ബാലാജി കൃപ എന്റർപ്രൈസസ് എന്ന കമ്പനി വഴി വ്യാജ പേരുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. ബിഎംടിസി, കെഎസ്‌ആർടിസി, ഐടിഐ, എഡിഇ, എച്ച്‌എഎൽ, ബിഇഎംഎൽ, നോവ ടെക്നോളജീസ്, ബിഎസ്‌എൻഎൽ എന്നിവയിലെ നിരവധി ജീവനക്കാരുടെ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും ഇവർ ബാങ്കിൽ ഈടായി നൽകിയിരുന്നു. ഇത് വഴി പ്രതികൾ 7.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.
TAGS: BANK FRAUD
SUMMARY: Court convicts Former minister among four in bank fraud case
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…