ഓണാഘോഷത്തോട് അനുബന്ധിച്ച് തൃശ്ശൂരില്‍ നടക്കാറുള്ള പുലിക്കളി ഇത്തവണ വേണ്ടെന്നു വച്ച തീരുമാനം തിരുത്തണമെന്ന് സംഘാടക സമിതി. തീരുമാനം ഏകപക്ഷീയമാണെന്നും ഓണം വാരോഘോഷം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തൃശൂര്‍ മേയര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഒമ്പത് ടീമും നാലുലക്ഷം വീതം ചെലവഴിച്ചു കഴിഞ്ഞു. പുലിക്കളി നടക്കാതിരുന്നാല്‍ വന്‍ നഷ്ടമുണ്ടാകും. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും മേയര്‍ക്കും നിവേദനം നല്‍കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങള്‍ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ പുലിക്കളി വേണ്ടെന്ന തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ഇന്നലെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളിയും വേണ്ടെന്നു തീരുമാനിച്ചത്.
TAGS : KERALA | TIGER PLAY
SUMMARY : financial loss; The organizing committee should withdraw the decision not to play tiger on Onanal
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…