ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യസംവാദവും പുസ്തക പ്രകാശനവും ഡോ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണംനടത്തി. വായന ഭാഷയുടെ ആത്മാവാണ്. വായനയിലൂടെയാണ് ദൈവികതയും ശാസ്ത്രവും സമൂഹത്തിന് ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. മാത്യു മണിമല, മിൽക്കാ ജോസ്, ഡോ. ഫിലിപ്പ് മാത്യു, ഫ്രാൻസിസ് ആന്റണി, ട്രീസ ഫിലിപ്പ്, ബിനു കോക്കണ്ടത്തിൽ, സി.ഡി. ഗബ്രിയേൽ, ജോമോൻ ജോബ്, ഷൈനി അജിത്, പി.സി. വർഗീസ്, നിഷാജോ എന്നിവർ സംസാരിച്ചു. അനിയൻ പെരുംതുരുത്തിയുടെ ‘തുഴപോയ തോണിക്കാരൻ’ എന്ന നോവൽ ഡോ. മാത്യു മണിമലയ്ക്ക് നൽകി കല്പറ്റ നാരായണൻ പ്രകാശനം നിർവഹിച്ചു. നോവലിനെക്കുറിച്ച് എഴുത്തുകാരി കെ.ടി. ബ്രിജി വിശകലനം ചെയ്തു.
<BR>
TAGS : BANGALORE CHRISTIAN WRITERS TRUST,
SUMMARY : Literary discussion and book release
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…