Categories: KARNATAKATOP NEWS

സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം; സർക്കാരിന് നോട്ടീസ് അയച്ച് കോടതി

ബെംഗളൂരു: സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനും കർണാടക പരീക്ഷാ അതോറിറ്റിക്കും (കെഇഎ) നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ബീദർ, ശിവമോഗ, ധാർവാഡ് ജില്ലകളിലെ സിഇടി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ പൂണൂൽ നീക്കം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

അഖില കർണാടക ബ്രാഹ്മണ മഹാസഭയാണ് ഹർജി നൽകിയത്. പൂണൂൽ നീക്കം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥികളെ പരീക്ഷാ ഹാളിന്റെ മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ശ്രീരംഗ പറഞ്ഞു. പരീക്ഷയെഴുതാൻ അവസരം നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി പുനപരീക്ഷ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഇഎ ഉദ്യോഗസ്ഥരുടെ പരീക്ഷാ നടത്തിപ്പും ദേഹപരിശോധനാ നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട്‌ സമർപ്പിക്കാൻ സർക്കാറിനോസ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും.

TAGS: KARNATAKA | HIGH COURT
SUMMARY: HC notice to Karnataka govt over forced removal of sacred thread

Savre Digital

Recent Posts

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

46 minutes ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

46 minutes ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

49 minutes ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

3 hours ago