Categories: KERALATOP NEWS

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്; 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയിൽ

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടിക്കേസിൽ 185 കോടി രൂപയുടെ ക്രമക്കേടെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) – ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡൽഹി ഹെെക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അഴിമതി ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹെെക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ജനുവരി 20ന് വിധി വരാനിക്കെ വാദങ്ങൾ എഴുതി നൽകാൻ കക്ഷികളോട് കോടതി നിർദേശിച്ചു. തുടർന്നാണ് ആദായ നികുതി വകുപ്പും എസ് എഫ് ഐ ഒയും കോടതിയിൽ വാദങ്ങൾ എഴുതി നൽകിയത്.

വീണാ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും ഉൾപ്പടെ നൽകിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ്എഫ് ഒ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകൾ സിഎംആർഎൽ ഉണ്ടാക്കി. ഇതുവഴി സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. കേസിൽ പൊതുതാൽപര്യമില്ലെന്ന സിആർഎംഎല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളി.

സിഎംആര്‍എല്ലിന്റെ പണം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനു ചില തെളിവുകള്‍ കണ്ടെത്തിയെന്നും എസ്എഫ്ഐഒ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
<BR>
TAGS : CMRL | EXALOGIC DEAL
SUMMARY : CMRL-Exalogic deal; 185 crore irregularity in the Delhi High Court by the central government

 

 

 

Savre Digital

Recent Posts

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…

16 minutes ago

ബൈക്കപകടം; പ്രതിശ്രുത വധൂവരന്മാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…

27 minutes ago

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…

2 hours ago

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി ഉടന്‍; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…

3 hours ago

പൗരത്വ പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…

4 hours ago

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി; വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതിയും തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…

4 hours ago